Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poozhikun Murde

Thiruvananthapuram

പൂ​ഴി​ക്കു​ന്ന് കൊ​ല​പാ​ത​കം: സു​ഹൃ​ത്ത് റി​മാ​ന്‍​ഡി​ല്‍

നെ​യ്യാ​റ്റി​ന്‍​ക​ര : യു​വാ​വി​നെ വീ​ട്ടി​നു​ള്ളി​ല്‍ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ഹൃ​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യ​പി​ച്ച ശേ​ഷം സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​തി​ന്‍റെ പ​ക കൊ​ല​പാ​ത​ക​ത്തി​നു​ള്ള പ്രേ​ര​ണ​യെ​ന്ന് പൊലിസ്.

കു​ള​ത്തൂ​ര്‍ വെ​ങ്ക​ട​ന്പ് പീ​ലി​യാം​കോ​ണ​ത്ത് രാ​ജ​ന്‍ (45) ആ​ണ് മ​രി​ച്ച​ത്. ദേ​ഹ​മാ​സ​ക​ലം നി​ര​വ​ധി വെ​ട്ടു​ക​ളേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ഇ​യാ​ളെ വീ​ടി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊലിസ് ക​സ്റ്റ​ഡി​യി​ലാ​യ വെ​ങ്ങാ​നൂ​ര്‍ സ്വ​ദേ​ശി അ​നൂ​പ് കൃ​ഷ്ണ​നെ (39) ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മൃ​ഗീ​യ​മാ​യ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്. നേ​ര​ത്തെ ത​ന്നെ സു​ഹൃ​ത്തു​ക്ക​ളാ​യ രാ​ജ​നും അ​നൂ​പും പ​ല​പ്പോ​ഴും ഒ​രു​മി​ച്ച് മ​ദ്യ​പി​ക്കാ​റു​ണ്ട്. പൂ​ഴി​ക്കു​ന്നി​ല്‍ അ​ഞ്ചു വ​ര്‍​ഷം മു​ന്പ് വാ​ങ്ങി​യ വീ​ട്ടി​ലാ​ണ് രാ​ജ​ന്‍റെ താ​മ​സം. ഭാ​ര്യ സു​ജി​ത രാ​ജ​നു​മാ​യി പി​ണ​ങ്ങി സ്വ​ന്തം വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. രാ​ജ​ന്‍- സു​നി​ത ദ​ന്പ​തി​ക​ള്‍​ക്ക് ഒ​രു മ​ക​നു​മു​ണ്ട്- അ​നു​ഗ്ര​ഹ്. രാ​ജ​ന്‍റെ പേ​രി​ലും മു​ന്പ് ചി​ല കേ​സു​ക​ളു​ണ്ടാ​യി​രു​ന്ന​താ​യി പൊലിസ് പ​റ​ഞ്ഞു.
ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​വു​പോ​ലെ രാ​ജ​നും അ​നൂ​പും വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പി​ച്ചു. ഇ​തി​നി​ട​യി​ല്‍ രാ​ജ​ന്‍ അ​നൂ​പി​നെ ച​വി​ട്ടി. മു​ന്പും മ​ദ്യ​പി​ച്ച് ഉ​പ​ദ്ര​വി​ക്കാ​റു​ള്ള രാ​ജ​നോ​ട് ഉ​ള്ളി​ല്‍ പ​ക​യു​ണ​ര്‍​ന്ന അ​നൂ​പ് സു​ഹൃ​ത്തി​നെ ത​ല​ങ്ങും വി​ല​ങ്ങും വെ​ട്ടു​ക​യാ​യി​രു​ന്നു.

രാ​ജ​ന്‍റെ ബൈ​ക്കു​മാ​യി പൂ​ഴി​ക്കു​ന്നി​ലെ വീ​ട്ടി​ല്‍ നി​ന്ന് അ​നൂ​പ് ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു. തൊ​ട്ട​ടു​ത്ത ദി​വ​സം പ​ര​സ്യ മ​ദ്യ​പാ​ന​ത്തി​നി​ട​യി​ല്‍ വി​ഴി​ഞ്ഞം പൊലിസി​ന്‍റെ പി​ടി​യി​ലാ​യ​പ്പോ​ഴാ​ണ് അ​നൂ​പി​ല്‍ നി​ന്നും കൊ​ല​പാ​ത​ക വി​വ​രം പൊലിസ് അ​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര ഡിവൈഎ​സ്​പി യെ ​വി​വ​രം അ​റി​യി​ച്ചു.

പാ​റ​ശാ​ല പൊലിസ് പൂ​ഴി​ക്കു​ന്നി​ലെ രാ​ജ​ന്‍റെ വീ​ട്ടി​ല്‍ ചെ​ന്ന​പ്പോ​ള്‍ അ​നൂ​പ് പ​റ​ഞ്ഞ​ത് സ​ത്യ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. പൂ​ഴി​ക്കു​ന്നി​ലെ അ​യ​ല്‍​വാ​സി​ക​ള്‍ പോ​ലും ആ ​വീ​ട്ടി​ല്‍ രാ​ജ​ന്‍ മ​രി​ച്ചു​കി​ട​ക്കു​ന്ന വി​വ​രം അ​പ്പോ​ഴാ​ണ് അ​റി​യു​ന്ന​ത്.

രാ​ജ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു. നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​നൂ​പി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

Latest News

Corehub Up